< Back
Kuwait
കുവൈത്ത് പൗരന്മാർക്ക് മെയ് ഒന്ന് മുതൽ വിസയില്ലാതെ കൊറിയയിലേക്ക് യാത്ര ചെയ്യാം
Kuwait

കുവൈത്ത് പൗരന്മാർക്ക് മെയ് ഒന്ന് മുതൽ വിസയില്ലാതെ കൊറിയയിലേക്ക് യാത്ര ചെയ്യാം

Web Desk
|
1 May 2022 12:25 AM IST

ഈ സംവിധാനം വഴി മെയ് ഒന്ന് മുതൽ കുവൈത്ത് പൗരന്മാർക്ക് യാത്രാനുമതെക്കായി അപേക്ഷിക്കാമെന്ന് കൊറിയൻ എംബസ്സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

കുവൈത്ത് പൗരന്മാർക്ക് മെയ് ഒന്ന് മുതൽ വിസയില്ലാതെ കൊറിയയിലേക്ക് യാത്ര ചെയ്യാനാകും. കൊറിയ ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ സിസ്റ്റം വഴി അപേക്ഷിക്കുന്ന കുവൈത്ത് പൗരന്മാർക്ക് 72 മണിക്കൂറിനുള്ളിൽ പ്രവേശനാനുമതി നൽകുമെന്ന് കുവൈത്തിലെ കൊറിയൻ എംബസ്സി അറിയിച്ചു.

റിപ്പബ്ലിക്ക് ഓഫ് കൊറിയ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന വിദേശികൾക്ക് അനുവദിച്ചിട്ടുള്ള യാത്രാ പെർമിറ്റാണ് കൊറിയ ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ അഥവാ KETA . ഈ സംവിധാനം വഴി മെയ് ഒന്ന് മുതൽ കുവൈത്ത് പൗരന്മാർക്ക് യാത്രാനുമതെക്കായി അപേക്ഷിക്കാമെന്ന് കൊറിയൻ എംബസ്സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വിസയില്ലാതെ റിപ്പബ്ലിക് ഓഫ് കൊറിയ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കുവൈത്ത് പൗരന്മാർ K-ETA വെബ്‌സൈറ്റിൽ വ്യക്തിഗത വിവരങ്ങളും യാത്രാ ഷെഡ്യൂളും നൽകി അപേക്ഷ സമർപ്പിക്കാം. അല്ലെങ്കിൽ വിമാനത്തിൽ കയറുന്നതിന് 72 മണിക്കൂർ മുമ്പ് ഫോൺ ആപ്പ് വഴിയും പെർമിറ്റ് നേടാം. അപേക്ഷ പൂർത്തിയാക്കി 72 മണിക്കൂറിനുള്ളിൽ ഇ-മെയിൽ വഴി അനുമതി ലഭിക്കും, ടൂറിസം, വൈദ്യചികിത്സ, ബിസിനസ് മീറ്റിംഗുകൾ, കോൺഫറൻസുകള്‍, കുടുംബ സന്ദർശനം എന്നിവക്കായി 90 ദിവസത്തേക്ക് വിസയില്ലാതെ റിപ്പബ്ലിക്ക് ഓഫ് കൊറിയ സന്ദർശിക്കാൻ പുതിയ സംവിധാനം സഹായകമാകും. യാത്രാനുമതി രണ്ട് വർഷത്തേക്ക് സാധുതയുള്ളതായിരിക്കും, വ്യക്തിഗത വിവരങ്ങളിൽ മാറ്റവുമില്ലെങ്കിൽ ഇക്കാലയളവിൽ ഒന്നിലധികം തവണ പ്രവേശനം അനുവദിക്കുമെന്നും എംബസ്സി വ്യക്തമാക്കി.

Related Tags :
Similar Posts