< Back
Kuwait
Kuwaits 7th flight fly to Sudan with aid worthy of 10 tons
Kuwait

10 ടൺ ദുരിതാശ്വാസ സഹായം: സുഡാനിലേക്ക് കുവൈത്തിന്റെ ഏഴാമത്തെ വിമാനം പറന്നു

Web Desk
|
16 May 2023 9:48 PM IST

സുഡാനിൽ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 70 ടൺ ഭക്ഷണവും വൈദ്യസഹായവും കുവൈത്ത് അയച്ചിട്ടുണ്ട്

10 ടൺ ദുരിതാശ്വാസ സഹായവുമായി സുഡാനിലേക്ക് കുവൈത്ത് ഏഴാമത്തെ വിമാനം പറന്നു. കുവൈത്തിൽ നിന്നുള്ള സഹായം സുഡാനിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ കുറക്കുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ മേധാവി ഖാലിദ് അൽ സെയ്ദ് പറഞ്ഞു.

കുവൈത്തിനും സുഡാനുമിടയിൽ ആവശ്യമായ സാമഗ്രികളുടെ വരവ് ഉറപ്പാക്കാൻ ദുരിതാശ്വാസ ക്യാമ്പയിൻ എയർ ബ്രിഡ്ജ് നിലനിർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുഡാനിൽ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 70 ടൺ ഭക്ഷണവും വൈദ്യസഹായവും കുവൈത്ത് അയച്ചിട്ടുണ്ട്.

Similar Posts