< Back
Kuwait

Kuwait
ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി കുവൈത്തിൻ്റെ സഹായങ്ങൾ തുടരുന്നു
|7 Dec 2023 8:44 AM IST
ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത്. മെഡിക്കല്‍ ഉപകരണങ്ങളും, വിവിധ സാമഗ്രികളുമായി 35 ാമത് വിമാനം ബുധനാഴ്ച അൽ അരിഷ് വിമാനത്താവളത്തിലെത്തി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് ചാരിറ്റി സംഘടനകളാണ് ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കുന്നത്. ഗസയിലെ ജനങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് തുടരുമെന്ന് ചാരിറ്റബിൾ ഓർഗനൈസേഷന്‍ ഡെപ്യൂട്ടി ജനറൽ മാനേജർ ഇബ്രാഹിം അൽ ബാദർ അറിയിച്ചു.
ഫലസ്തീൻ-ഈജിപ്ത് റെഡ് ക്രസന്റുകളുമായി സഹകരിച്ചാണ് സഹായങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് അൽ ബാദർ പറഞ്ഞു.
