< Back
Kuwait
കുവൈത്തിലെ ആദ്യ സ്വകാര്യ ഹിയറിംഗ് സെന്റര്‍ സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ പ്രവര്‍ത്തനമാരംഭിച്ചു
Kuwait

കുവൈത്തിലെ ആദ്യ സ്വകാര്യ ഹിയറിംഗ് സെന്റര്‍ സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Web Desk
|
22 Dec 2022 1:42 AM IST

സ്പീച്ച് തെറാപ്പി വിഭാഗം ഉടന്‍ ആരംഭിക്കുമെന്നും ഗ്രൂപ്പ് ചെയര്‍മാന്‍

കുവൈത്തിലെ സ്വകാര്യ ആരോഗ്യ രംഗത്തെ ആദ്യത്തെ ഹിയറിംഗ് സെന്റര്‍ സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡോ. ഒതയ്ബി അൽ ഷമ്മരിയും മെട്രോ മെഡിക്കൽ ഡയറക്ടർ ഡോ. കുത്ബുദ്ദീനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

ഇയര്‍മോള്‍ഡുകളുടെയും നീന്തല്‍ പ്ലഗുകളുടെയും നിര്‍മാണം, ശ്രവണ സഹായികളുടെ റിപ്പയര്‍ സര്‍വീസിംഗ്,പ്രതിമാസ സൗജന്യ പരിശോധനയും സര്‍വീസും തുടങ്ങിയ നിരവധി സേവനങ്ങള്‍ ലഭ്യമാണെന്ന് ഹിയറിംഗ് കെയർ സ്പെഷ്യലിസ്റ്റ് ഡോ. നിഖിൽ ചന്ദ്രൻ അറിയിച്ചു.

സ്പീച്ച് തെറാപ്പി വിഭാഗം ഉടന്‍ ആരംഭിക്കുമെന്നും കുവൈത്തിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച ആരോഗ്യ സേവനങ്ങളാണ് മെട്രോ മെഡിക്കല്‍ നല്‍കുന്നതെന്നും ഗ്രൂപ്പ് ചെയര്‍മാന്‍ മുസ്തഫ ഹംസ പറഞ്ഞു.

Similar Posts