< Back
Kuwait

Kuwait
ഫലസ്‍തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കുവൈത്തിലെ മെഡിക്കൽ ജീവനക്കാരും
|20 Oct 2023 6:34 PM IST
ഫലസ്‍തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കുവൈത്തിലെ മെഡിക്കൽ ജീവനക്കാരും. ഐക്യദാർഢ്യ പരിപാടിയിൽ അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ അധിനിവേശ നടത്തിയ ക്രൂരമായ ബോംബാക്രമണത്തെ അപലപിച്ചു.
ആശുപത്രികൾ അക്രമിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും മൂല്യങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഗസ്സക്കാർക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവധിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പരിപാടി സംഘടിപ്പിച്ചത്.