< Back
Kuwait

Kuwait
ഗാസയിലെ വിദ്യാർത്ഥികൾക്ക് കുവൈത്തിന്റെ പിന്തുണ; വിദ്യാഭ്യാസ ലോണുകൾ തിരിച്ചടച്ചു
|17 Feb 2023 10:47 PM IST
ഗാസയിലെ ഫലസ്തീനികൾക്കുള്ള തുടർച്ചയായ പിന്തുണക്ക് സർവകലാശാല പ്രതിനിധികൾ കുവൈത്ത് ഭരണകൂടത്തിന് നന്ദി അറിയിച്ചു.
കുവൈത്ത് സിറ്റി: ഫലസ്തീനിലെ ഗാസയിലെ 770ഓളം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ വായ്‌പ തിരിച്ചടച്ച് കുവൈത്തിലെ ബൈത്ത് അൽ സകാത്ത്. വിദ്യാർത്ഥികൾക്കുള്ള ലോൺ അടവുകള്‍ അടയ്ക്കുന്നതിന് ഈ ആഴ്ചയാണ് പ്രത്യേക സംരംഭം ആരംഭിച്ചതെന്ന് അൽ ദറാജ് സകാത്ത് കമ്മിറ്റി മേധാവി അബ്ദുൾഖാദർ അബു അന്നൂർ പറഞ്ഞു.
കഴിഞ്ഞ മാസം ഗാസയിലെ 305 ബിരുദധാരികളുടെ ചെലവുകൾ ഉൾക്കൊള്ളുന്ന മറ്റൊരു പ്രോജക്റ്റും പൂർത്തീകരിച്ചിരുന്നു. ഗാസയിലെ ഫലസ്തീനികൾക്കുള്ള തുടർച്ചയായ പിന്തുണക്ക് സർവകലാശാല പ്രതിനിധികൾ കുവൈത്ത് ഭരണകൂടത്തിന് നന്ദി അറിയിച്ചു.