< Back
Kuwait

Kuwait
കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ യാത്രാ വിലക്ക് നേരിട്ടത് 1,10,991 പേര്‍ക്ക്
|3 Jun 2022 6:40 AM IST
കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം നീതിന്യായ മന്ത്രാലയം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 1,10,991 പേര്‍ക്ക്. കഴിഞ്ഞ വര്‍ഷത്തെ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് നീതിന്യായ മന്ത്രാലയം തയാറാക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
സാമ്പത്തിക കേസുകളിലും കുറ്റകൃത്യങ്ങളിലും പ്രതികളാക്കപ്പെട്ടതിനെ തുടര്‍ന്ന് യാത്രാ വിലക്കില്‍ ഉള്‍പ്പെട്ടവരാണ് കൂടുതലും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് യാത്രാവിലക്കുള്ളവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.