< Back
Kuwait
ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും
Kuwait

ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും

Web Desk
|
24 Jan 2023 11:24 PM IST

തുടക്കത്തില്‍ മൂന്ന് ബാങ്കുകളാണ് ഗൂഗിള്‍ പേ സേവനം ലഭ്യമാവുകയെന്നാണ് സൂചനകള്‍

ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആവശ്യമായ പരിശോധനകൾ പൂർത്തിയായതിനു ശേഷമാണ് ഗൂഗിള്‍ പേ സേവനം രാജ്യത്ത് തുടങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ വേഗത്തിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പേയ്മെന്റ് സൗകര്യം ഒരുക്കുന്നത്.

കുവൈത്തില്‍ ഗൂഗിൾ പേ മാർച്ചോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോർട്ട് ചെയ്തത്. തുടക്കത്തില്‍ മൂന്ന് ബാങ്കുകളാണ് ഗൂഗിള്‍ പേ സേവനം ലഭ്യമാവുകയെന്നാണ് സൂചനകള്‍. നിലവിൽ അന്താരാഷ്ട്ര പേയ്മെന്റ് സംവിധാനങ്ങളായ ആപ്പിൾ പേയും സാംസങ് പേയും കുവൈത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ഉപഭോക്താക്കൾക്കായി ബാങ്കിങ് സേവനങ്ങൾ വേഗത്തിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പേയ്മെന്റ് സൗകര്യം ഒരുക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ വാലറ്റ് ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ അപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‍തോ ഗൂഗിള്‍ പേ സേവനം ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിന് മുമ്പ് ബാങ്ക് കാര്‍ഡുകള്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ഗൂഗിള്‍ പേ സ്വീകരിക്കുന്ന എല്ലായിടങ്ങളിലും സുരക്ഷിതമായി പണം കൈമാറാന്‍ സേവനം ഉപയോഗിക്കാം. പുതിയ പേയ്മെന്റ് സൗകര്യം ഏറെ പ്രയോജനപ്രദമായി മാറുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

Related Tags :
Similar Posts