< Back
Kuwait

Kuwait
കുവൈത്തിൽ റെസിഡൻഷ്യൽ ഏരിയകളിലുള്ള സ്വകാര്യ സ്കൂളുകളുടെ ലൈസൻസുകൾ റദ്ദാക്കും
|8 Dec 2025 9:13 PM IST
കൗൺസിൽ അംഗങ്ങളുടെ നിർദേശത്തിന് കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗീകാരം
കുവൈത്ത് സിറ്റി: അടുത്ത അധ്യയന വർഷാവസാനത്തോടെ കുവൈത്തിൽ റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സ്കൂളുകളുടെയും ലൈസൻസുകൾ റദ്ദാക്കണമെന്ന നിർദേശത്തിന് അംഗീകാരം നൽകി മുനിസിപ്പൽ കൗൺസിൽ. കൗൺസിലിലെ നിരവധി അംഗങ്ങൾ സമർപ്പിച്ച പ്രൊപ്പോസലിനാണ് അംഗീകാരം ലഭിച്ചത്.
പുതിയ തീരുമാനപ്രകാരം, സ്വകാര്യ പാർപ്പിട മേഖലകളിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്കൂളുകളുടെ ലൈസൻസുകളും പൂർണമായി റദ്ദാക്കും. ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. അടച്ചുപൂട്ടൽ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിനായിരിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും സുരക്ഷാ-അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രത്യേകം നീക്കിവെച്ച കെട്ടിടങ്ങളിൽ മാത്രം സ്കൂളുകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഈ നടപടിയുടെ ലക്ഷ്യം.