< Back
Kuwait

Kuwait
ഭാഷാ ഗവേഷകൻ ഹംസ അൽ ഖയാത്ത് അന്തരിച്ചു
|21 May 2024 5:41 PM IST
പ്രസിദ്ധമായ സ്‌പെല്ലിംഗ് എൻസൈക്ലോപീഡിയയുടെ രചയിതാവാണ്
കുവൈത്ത് സിറ്റി: അധ്യാപകനും ഭാഷാശാസ്ത്ര ഗവേഷകനുമായ ഹംസ അൽ ഖയാത്ത് അന്തരിച്ചു. കുവൈത്തിലും മിഡിൽ ഈസ്റ്റിലും അറബി ഭാഷയ്ക്കും വിദ്യാഭ്യാസത്തിനും ഗണ്യമായ സംഭാവനകൾ നൽകിയയാളാണ് അൽ ഖയാത്ത്. പ്രസിദ്ധമായ സ്‌പെല്ലിംഗ് എൻസൈക്ലോപീഡിയയടക്കം നിരവധി പ്രമുഖ കൃതികൾ രചിച്ച അറബി ഭാഷാശാസ്ത്ര പണ്ഡിതനുമായിരുന്നു ഇദ്ദേഹം. സെന്റർ ഫോർ ലിംഗ്വിസ്റ്റിക് ക്രിയേറ്റിവിറ്റിയുടെ ഡയറക്ടറായും പ്രവർത്തിച്ചു.
വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി പ്രൊഫ. ഡോ. ആദിൽ അൽ അദ്‌വാനി അൽ ഖയാത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.