< Back
Kuwait

Kuwait
കുവൈത്ത് മുൻ അമീറിൻ്റെ നിര്യാണത്തിൽ എം.എ യൂസഫലി അനുശോചനം രേഖപ്പെടുത്തി
|20 Dec 2023 9:29 AM IST
കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അഹ്മദ് അസ്സബാഹിന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി.
അമീർ ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹ് , പ്രധാനമന്ത്രി , മറ്റ് രാജകുടുംബാംഗങ്ങൾ എന്നിവരെ യൂസഫലി ബയാൻ കൊട്ടാരത്തിൽ വെച്ച് അനുശോചനം അറിയിച്ചു.
രാജ്യത്തെയും കുവൈത്ത് ജനതയെയും കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ അമീർ ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസും അനുശോചനം രേഖപ്പെടുത്തി.