< Back
Kuwait

Kuwait
ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണി; കുവൈത്തിൽ വൈദ്യുതി വിതരണം തടസ്സപ്പെടും
|3 Nov 2024 4:35 PM IST
നവംബർ 2 മുതൽ നവംബർ 9 വരെ തുടരുന്ന പവർകട്ട് നിർദ്ദിഷ്ട പ്രദേശങ്ങളെ ബാധിക്കും
കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും വ്യത്യസ്ത സമയങ്ങളിലായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കുവൈത്ത് വൈദ്യുതി മന്ത്രാലയം അറിയിച്ചു. നവംബർ 2 ശനിയാഴ്ച മുതൽ നവംബർ 9 ശനിയാഴ്ച വരെ തുടരുന്ന പവർകട്ട് നിർദ്ദിഷ്ട പ്രദേശങ്ങളെ ബാധിക്കും. ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളാണ് വൈദ്യുതി മുടക്കത്തിന് കാരണം. രാവിലെ എട്ടു മുതൽ ഉച്ച വരെയാണ് പ്രതിദിനം വൈദ്യുതി മുടങ്ങുന്ന സമയം.
വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളുടെ പട്ടിക മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങുന്ന സമയം മുൻകൂട്ടി അറിയാൻ മന്ത്രാലയത്തിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.