< Back
Kuwait
കുവൈത്തില്‍ മലപ്പുറം സ്വദേശി ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു
Kuwait

കുവൈത്തില്‍ മലപ്പുറം സ്വദേശി ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

Web Desk
|
3 April 2022 10:55 AM IST

മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മംഗഫ് ബ്ലോക്ക് നാലില്‍ ബക്കാല ജീവനക്കാരനായ ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ എത്തിയ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു.

പിതാവ്: മുഹമ്മദ് കുട്ടി തെക്കെ വളപ്പിൽ മാതാവ്: ഉമ്മാച്ചു ഭാര്യ: ഖമറുന്നീസ മക്കൾ: ഷാമിൽ (9) ഷഹ്‌മ (4 ) ഷാദിൽ (3 മാസം) സഹോദരങ്ങൾ : റിയാസ് ബാബു, ലൈല, റംല, റഹിം.

Related Tags :
Similar Posts