< Back
Kuwait
kuwait_malayalees
Kuwait

കുവൈത്തിൽ ഉല്ലാസയാത്രക്കിടെ ബോട്ട് മറിഞ്ഞ് മലയാളികൾ മരിച്ചു

Web Desk
|
25 March 2023 3:41 PM IST

വെള്ളിയാഴ്ച ഖൈറാനിൽ സുഹൃത്തുക്കളോടൊപ്പം എത്തിയ ഇരുവരും തുഴയുന്ന ബോട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം

കുവൈത്ത് സിറ്റി: കുവൈത്ത് ഖുറൈനില്‍ ഉല്ലാസയാത്രക്കിടെ ബോട്ട്മറിഞ്ഞ് രണ്ടുമലയാളികൾ മുങ്ങി മരിച്ചു. കൊല്ലം അഷ്ടമുടി സ്വദേശി സുകേഷ് (44), പത്തനംതിട്ട മാന്നാർ മോഴിശ്ശേരിൽ ജോസഫ് മത്തായി (30) എന്നിവരാണ് മരിച്ചത്. ഇരുവരും കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരാണ്.

വെള്ളിയാഴ്ച ഖൈറാനിൽ സുഹൃത്തുക്കളോടൊപ്പം എത്തിയ ഇരുവരും തുഴയുന്ന ബോട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ഏറെ നേരമായിട്ടും ഇവരെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ ബോട്ട്മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

സുകേഷ് ലുലു എക്സ്ചേഞ്ച് കോർപ്പറേറ്റ് മാനേജറും ജോസഫ് മത്തായി ലുലു എക്സ്ചേഞ്ച് അസിസ്റ്റന്റ് അക്കൗണ്ട്സ് മാനേജറുമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു.

Similar Posts