< Back
Kuwait

Kuwait
നാട്ടില്‍നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ കുവൈത്തിലെ താമസസ്ഥലത്ത് തീപിടിത്തം; മലയാളി കുടുംബത്തിന് ദാരുണാന്ത്യം
|20 July 2024 7:33 AM IST
ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കല്‍, ഭാര്യ ലിനി ഏബ്രഹാം, മക്കളായ ഐറിൻ, ഐസക് എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്
കുവൈത്ത് സിറ്റി: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. അബ്ബാസിയയിലെ ഫ്ളാറ്റിലാണ് അപകടം. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കല്‍, ഭാര്യ ലിനി ഏബ്രഹാം, മക്കളായ ഐറിൻ, ഐസക് എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്.
നാട്ടില്‍നിന്ന് ഇന്നലെ വൈകീട്ടാണ് ഇവര്‍ കുവൈത്തില്‍ തിരിച്ചെത്തിയത്. രാത്രിയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം.
Summary: A Malayali family of four met a tragic end in a fire at their residence in Kuwait