< Back
Kuwait
കുവൈത്തിൽ നിന്ന് 2.37 കോടി രൂപയുടെ സ്വർണം കടത്തിയ ആൾ ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ
Kuwait

കുവൈത്തിൽ നിന്ന് 2.37 കോടി രൂപയുടെ സ്വർണം കടത്തിയ ആൾ ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ

Web Desk
|
17 Oct 2025 8:03 PM IST

ഹൈദരാബാദിലെ ഷംഷാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള യാത്രക്കാരൻ സ്വർണവുമായി ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ. ഹൈദരാബാദിലെ ഷംഷാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. കുവൈത്ത് - ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ ഇയാളിൽ നിന്ന് ഏഴ് സ്വർണക്കട്ടികൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന്റെ മൊത്തമൂല്യം ഏകദേശം 2.37 കോടി രൂപയാണെന്ന് അധികൃതർ അറിയിച്ചു. ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർക്കട്ടികൾ കണ്ടെത്തിയത്. പ്രത്യേക രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ ഹൈദരാബാദ് സോണൽ യൂണിറ്റാണ് ഓപ്പറേഷൻ നടത്തിയത്.

ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.

Similar Posts