< Back
Kuwait

Kuwait
മൻഗഫ് തീപിടിത്തം; പ്രതികൾക്ക് കുവൈത്ത് കോടതി ജാമ്യം അനുവദിച്ചു
|10 July 2024 8:28 PM IST
ഒരു കുവൈത്ത് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും നാല് ഈജിപ്തുകാരെയുമാണ് ജാമ്യത്തിൽ വിട്ടയച്ചത്.
കുവൈത്ത് സിറ്റി: മൻഗഫ് തീപിടിത്ത കേസിൽ പ്രതികളായ ഒരു കുവൈത്ത് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും നാല് ഈജിപ്തുകാരെയും 300 ദിനാർ വീതം ജാമ്യത്തിൽ വിട്ടയക്കാൻ കുവൈത്ത് കോടതി ഉത്തരവിട്ടു. മുൻപ് തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതികളെ രണ്ടാഴ്ചത്തേക്ക് തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചിരുന്നു. 49 പേരാണ് തീപിടിത്തത്തിൽ മരിച്ചത്. കൊലപാതകം, വ്യാജ സാക്ഷി പറയൽ, കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കൽ, അപകടത്തിൽ പരിക്കേൽപ്പിക്കൽ, അനാസ്ഥ എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും, അന്വേഷണം തുടരുന്നതിനാൽ പ്രതികൾ കൂടുതൽ നിയമനടപടികൾക്കായി കാത്തിരിക്കുകയാണ്.