< Back
Kuwait
Mango Hyper new branch
Kuwait

മാംഗോ ഹൈപ്പർ ഷുവൈഖിൽ പുതിയ ബ്രാഞ്ച് തുറന്നു

Web Desk
|
22 May 2023 8:25 AM IST

കുവൈത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റായ മാംഗോ ഹൈപ്പർ ഷുവൈഖിൽ പുതിയ ബ്രാഞ്ച് തുറന്നു. പുതിയ ശാഖ നംഷാൻ സഊദ് നംഷാൻ ഉദ്ഘാടനം ചെയ്തു.

മാനേജിങ്ങ് ഡയറക്ടർ റഫീഖ് അഹമ്മദ്,ഡയറക്ടർ ഫൈസൽ എടപ്പള്ളി, മാനേജർമാരായ അനസ് അബൂബക്കർ, മൻസൂർ മൂസ, വിവിധ സംഘടന പ്രതിനിധികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

മാംഗോ ഹൈപ്പറിന്റെ കുവൈത്തിലെ ഏഴാമത്തെ ബ്രാഞ്ചാണിത്. ഇരുപതിനായിരം സ്‌ക്വയർ ഫീറ്റിൽ തയാറാക്കിയ മാംഗോ ഹൈപ്പർ ഹോൾസെയിൽ, റിട്ടൈൽ സൗകര്യത്തോടെയാണ് ഒരുക്കിയതെന്ന് മാനേജിങ്ങ് ഡയരക്റ്റർ റഫീഖ് അഹമ്മദ് പറഞ്ഞു.

അടുത്ത ബ്രാഞ്ച് അടുത്ത മാസം മെഹബൂലയിൽ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉദ്ഘാടന ഭാഗമായി എല്ലാ ഇനങ്ങൾക്കും പ്രത്യേക പ്രമോഷനും വിലകിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts