Kuwait
മൻഗഫ് തീപിടിത്തം: പ്രതികളെ രണ്ടാഴ്ച കൂടി കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്
Kuwait

മൻഗഫ് തീപിടിത്തം: പ്രതികളെ രണ്ടാഴ്ച കൂടി കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്

Web Desk
|
20 Jun 2024 2:03 PM IST

തടവുകാർ കുറ്റം നിഷേധിക്കുകയും മോചിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടും കോടതി അവരുടെ അപേക്ഷ നിരസിക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: മംഗഫ് തീപിടിത്തത്തിൽ ഉൾപ്പെട്ട എട്ട് പ്രതികളെ രണ്ടാഴ്ച കൂടി കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്. ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരുമാണ് പ്രതികൾ. മനഃപൂർവമല്ലാത്ത നരഹത്യ, മനഃപൂർവമല്ലാത്ത പരുക്കേൽപ്പിക്കൽ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

തടവുകാർ കുറ്റം നിഷേധിക്കുകയും മോചിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടും കോടതി അവരുടെ അപേക്ഷ നിരസിക്കുകയായിരുന്നു.

Similar Posts