< Back
Kuwait

Kuwait
മർകസ് കുവൈത്ത് ചാപ്റ്റർ കമ്മിറ്റിക്ക് പുതിയ സാരഥികൾ
|8 Jun 2023 9:05 AM IST
മർകസ് കുവൈത്ത് ചാപ്റ്റർ കമ്മിറ്റിക്ക് പുതിയ സാരഥികൾ ചുമതലയേറ്റു. മർകസ് നോളജ് സിറ്റി സി.എ.ഒ അഡ്വ. തൻവീർ ഉമർ മുഖ്യാതിഥിയായിരുന്നു.
അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക കൌൺസിൽ അഹ്മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹകീം ദാരിമി അത്തോളിയെ പ്രസിഡണ്ടായും അബൂ മുഹമ്മദ് കുമ്മിണിപറമ്പിനെ ജനറൽ സെക്രട്ടറിയായും സത്താർ തൃപ്പനച്ചിയെ ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞടുത്തു.