< Back
Kuwait

Kuwait
കുവൈത്തിൽ ഇന്ന് മുതൽ മർസം സീസൺ ആരംഭിക്കും
|29 July 2024 12:31 PM IST
13 ദിവസത്തേക്ക് മർസം ഹോട്ട് സീസൺ തുടരുമെന്ന് അൽഉജൈരി സയന്റിഫിക് സെന്റർ
കുവൈത്ത് സിറ്റി: ഇന്ന് മുതൽ കുവൈത്തിൽ മർസം സീസൺ ആരംഭിക്കും. അടുത്ത 13 ദിവസത്തേക്ക് മർസം ഹോട്ട് സീസൺ തുടരുമെന്ന് അൽഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ ദിവസങ്ങളിൽ താപനില വർധിക്കും. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുമായിരിക്കും.
രാജ്യത്ത് ഈത്തപ്പഴം വിളവെടുക്കാൻ പാകമാകുന്ന സീസൺ കൂടിയാണ് മർസം സീസൺ. ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് അൽമർസം.
അതേസമയം, കുവൈത്തിൽ കഴിഞ്ഞ ദിവസവും കനത്ത ചൂടും പൊടിക്കാറ്റുമുണ്ടായി. ഇന്നലെ രാവിലെ മുതൽ മിക്കയിടത്തും കാറ്റ് പൊടിപടലങ്ങൾ പടർത്തി. നിർത്തിയിട്ട വാഹനങ്ങളും കാൽനടക്കാരും പൊടിക്കാറ്റിൽ വലഞ്ഞു. വരും ദിവസങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസഥ വിഭാഗം മുന്നറിയിപ്പ് നൽകി.