< Back
Kuwait

Kuwait
മെഡക്‌സ് മെഡിക്കൽ കെയർ വാർഷികവും ക്രിസ്മസ്-പുതുവർഷവും ആഘോഷിച്ചു
|3 Jan 2023 2:56 PM IST
കുവൈത്തിലെ പ്രധാന ആരോഗ്യ സേവന ദാതാക്കളായ മെഡക്‌സ് മെഡിക്കൽ കെയർ ഒന്നാം വാർഷികവും ക്രിസ്മസ്- പുതുവർഷവും ആഘോഷിച്ചു. ഫഹാഹീൽ നടന്ന ആഘോഷ പരിപാടികൾ മെഡക്‌സ് മെഡിക്കൽ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
2022ലെ മികച്ച സ്റ്റാഫിനുള്ള പുരസ്‌കാരത്തിന് മെയിന്റനൻസ് ടെക്‌നീഷ്യൻ ജോസഫ് ഫിലിപ് ജോർജ് അർഹനായി. കുവൈത്തിലെ സംഗീത ബാൻഡായ ഓർക്കിഡിന്റെ ഗാനമേളയും ജീവനക്കാർ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിന് മിഴിവേകി.