< Back
Kuwait
Medical inspection centre was shifted to Suwaikh
Kuwait
മെഡിക്കൽ പരിശോധനാ കേന്ദ്രം മിഷ്രീഫിൽനിന്ന് ഷുവൈഖിലേക്ക് മാറ്റി
|20 Feb 2023 8:18 PM IST
കുവൈത്തിലെ പ്രവാസികളുടെ മെഡിക്കൽ പരിശോധനാ കേന്ദ്രം മിഷ്രീഫിൽനിന്ന് ഷുവൈഖിലേക്ക് മാറ്റി. റുമൈതിയ ഹെൽത്ത് സെന്റർ തുറക്കുന്നത് വരെ താൽക്കാലികമായാണ് മാറ്റമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മിഷ്രീഫ് എക്സിബിഷൻ ഗ്രൗണ്ട് ഹാൾ നമ്പർ എട്ടിലാണ് പ്രവാസി മെഡിക്കൽ പരിശോധനാ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. റുമൈതിയയിലെ പ്രവാസി മെഡിക്കൽ പരിശോധനാ കേന്ദ്രം തുറക്കുന്ന തീയതി ആരോഗ്യമന്ത്രാലയം ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.