< Back
Kuwait
Mehboola Region and Abbasiya Darutharbia Madrasa emerged as the overall champions in KIC Mega Sargalayam
Kuwait

കെഐസി മെഗാ സർഗലയം: മെഹ്ബൂല മേഖലയും അബ്ബാസിയ ദാറുതർബിയ മദ്രസയും ഓവറോൾ ചാമ്പ്യൻമാർ

Web Desk
|
24 Dec 2025 5:00 PM IST

മുന്നൂറിൽ പരം സർഗപ്രതിഭകൾ പങ്കെടുത്തു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക്‌ കൗൺസിൽ സംഘടിപ്പിച്ച മെഗാ സർഗലയം'25 സമാപിച്ചു. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഏഴു മേഖലകളിൽ നിന്നും മൂന്ന് മദ്രസകളിൽ നിന്നുമായി മുന്നൂറിൽ പരം സർഗപ്രതിഭകൾ പങ്കെടുത്തു. ആവേശകരമായ കലാശ പോരാട്ടത്തിൽ മെഹ്ബൂല മേഖല ഓവറോൾ ചാമ്പ്യൻമാരായി. മദ്രസ വിഭാഗത്തിൽ അബ്ബാസിയ ദാറുതർബിയ മദ്രസ ഓവറോൾ ചാമ്പ്യൻമാരായി. എക്‌സിബിഷൻ, റീൽസ് മേക്കിങ്, സ്‌ട്രെക്ച്ചർ-എക്‌സ്, ബുർദ, ദഫ്, ഫ്‌ളവർ ഷോ തുടങ്ങിയ മത്സരങ്ങൾ വേറിട്ട അനുഭവമായി.

ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മെഹ്ബൂല മേഖലക്കുള്ള കലാ കിരീടം കെ ഐ സി ചെയർമാൻ ശംസുദ്ദീൻ ഫൈസി കൈമാറി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിറാജ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന ദാനം കേന്ദ്ര നേതാക്കളായ അബ്ദുൽ ഗഫൂർ ഫൈസി, ഉസ്മാൻ ദാരിമി, മുസ്തഫ ദാരിമി, സൈനുൽ ആബിദ് ഫൈസി, അബ്ദുൽ ലത്തീഫ് എടയൂർ, ഇസ്മായിൽ ഹുദവി, അബ്ദുൽ ഹമീദ് അൻവരി, അബ്ദുൽ ഹകീം മുസ്ലിയാർ, അബ്ദുൽ മുനീർ പെരുമുഖം, അബ്ദുസ്സലാം പെരുവള്ളൂർ, ഹസ്സൻ തഖ്‌വ, ഇസ്മായിൽ വള്ളിയോത്ത്, ജിസാൻ ഗ്രൂപ് എം ഡി അബ്ദുൽ റസാഖ് തുടങ്ങിയവർ വിതരണം ചെയ്തു.

ശിഹാബ് മാസ്റ്റർ നീലഗിരി, മുഹമ്മദ് അമീൻ മുസ്ലിയാർ ചേകന്നൂർ, ആദിൽ വെട്ടുപ്പാറ തുടങ്ങിയവർ പ്രോഗ്രാമിനു നേതൃത്വം നൽകി.

മാദിഹുകളായ സുഹൈൽ ഫൈസി കൂരാട്, ഖാജാ ഹുസൈൻ ദാരിമി വയനാട് എന്നിവർ നേതൃത്വം നൽകിയ'മെഹ്ഫിലെ ഇശ്ഖ്' ഇശൽ വിരുന്ന് വേറിട്ട അനുഭവമായി. സർഗലയ വിംഗ് സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും ഐ ടി വിംഗ് സെക്രട്ടറി അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.

Similar Posts