< Back
Kuwait

Kuwait
രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
|23 May 2022 5:03 PM IST
ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
ഷോബിൻ സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സാമുവേൽ ചാക്കോ ഉദ്ഘാടനം ചെയ്തു. വർഗീസ് ജോസഫ് മാരാമൺ, റോയ് യോയാക്കി, മാണി ചാക്കോ, തുടങ്ങിയവർ സംസാരിച്ചു.സുജിത് കായലോട് സ്വാഗതവും സജിൽ പി.കെ നന്ദിയും പറഞ്ഞു.