< Back
Kuwait
മെട്രോ മെഡിക്കൽ ഗ്രൂപ്പ് വാർഷികാഘോഷം സംഘടിപ്പിച്ചു
Kuwait

മെട്രോ മെഡിക്കൽ ഗ്രൂപ്പ് വാർഷികാഘോഷം സംഘടിപ്പിച്ചു

Web Desk
|
4 Jan 2023 4:34 PM IST

മെട്രോ മെഡിക്കൽ ഗ്രൂപ് എട്ടാമത് വാർഷികാഘോഷം സംഘടിപ്പിച്ചു. സാൽമിയ സൂപ്പർ മെട്രോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ അധ്യക്ഷനായി.

ഡോ. ഒതയ്ബി അൽ ഷമ്മരി ഉദ്ഘാടനം ചെയ്തു. ദീർഘകാല സേവനമനുഷ്ടിച്ച ആരോഗ്യ ജീവനക്കാർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജീവനക്കാരുടെ കലാമത്സരങ്ങൾ പരിപാടിയെ വർണാഭമാക്കി. കഴിഞ്ഞ എട്ട് വർഷങ്ങളിൽ സ്ഥാപനം കൈവരിച്ച പുരോഗതിയെ കുറിച്ച് ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ വിശദീകരിച്ചു. മാനേജിങ് ഡയരക്ടർ പി.കെ ഇബ്രാഹിം കുട്ടി, മാനേജിങ് പാർട്ണർ ഡോ. ബിജി ബഷീർ എന്നിവർ നേതൃത്വം നൽകി. സി.എഫ്.ഒ അസ്ഹർ തങ്ങൾ നന്ദി പറഞ്ഞു.

Similar Posts