< Back
Kuwait

Kuwait
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ ഭൂമി നൽകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്
|4 Aug 2024 5:57 PM IST
കുവൈത്ത് സിറ്റി: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഇരകളായവർക്ക് താങ്ങായി മെട്രോ മെഡിക്കൽ ഗ്രൂപ്. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ ഭൂമി സൗജന്യമായി നൽകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് അറിയിച്ചു. വീട് വെച്ച് നൽകാൻ സഹായിക്കുമെന്നറിയിച്ചു നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനുള്ള ഭൂമി ആര് നൽകുമെന്ന ചോദ്യവും അവശേഷിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് 25 കുടുംബങ്ങൾക്ക് വീടു വെക്കാനാവശ്യമായ ഭൂമി നൽകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ പ്രഖ്യാപിച്ചത്. വയനാട്ടിലെ കുടുംബങ്ങൾ അനുഭവിക്കുന്ന നഷ്ടങ്ങളും കഷ്ടപ്പാടുകളും ആഴത്തിൽ സ്പർശിച്ചതായും, അവരോടപ്പം നിന്ന് ജീവിതം പുനർനിർമിക്കാൻ ആവശ്യമായ സൗകര്യങ്ങൾ നൽകുകയെന്നതാണ് ലക്ഷ്യമെന്നും മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജ്‌മെന്റ് അറിയിച്ചു.