< Back
Kuwait
അമിതവില ഈടാക്കരുത്; കുവൈത്തിൽ പരിശോധന കർശനമാക്കി വാണിജ്യ മന്ത്രാലയം
Kuwait

അമിതവില ഈടാക്കരുത്; കുവൈത്തിൽ പരിശോധന കർശനമാക്കി വാണിജ്യ മന്ത്രാലയം

Web Desk
|
14 March 2026 5:43 PM IST

ഫർവാനിയയിലും അഹമ്മദിയിലും 36 സ്ഥാപനങ്ങൾക്കെതിരെ നടപടി

കുവൈത്ത് സിറ്റിഛ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് വാണിജ്യ മന്ത്രാലയം ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 36 നിയമലംഘനങ്ങൾ കണ്ടെത്തി. ഭക്ഷ്യവസ്തുക്കൾക്ക് സർക്കാർ നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കുക, ഉൽപ്പന്നങ്ങളിൽ വില പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് പ്രധാനമായും കണ്ടെത്തിയത്. മന്ത്രാലയത്തിന്റെ പ്രത്യേക ഇൻസ്‌പെക്ഷൻ ടീമുകൾ വിവിധ വാണിജ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് പരിശോധനകൾ പൂർത്തിയാക്കിയത്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം കൃത്യമായ ഇൻവോയ്സുകൾ നൽകാതിരിക്കുക, സാധനങ്ങളുടെ രാജ്യം വ്യക്തമാക്കാതിരിക്കുക, ലൈസൻസിന് വിരുദ്ധമായ രീതിയിൽ ബിസിനസ്സ് നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും വിപണിയിലെ കൃത്രിമങ്ങൾ തടയാൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാനായി പ്രത്യേക സംവിധാനങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.

Related Tags :
Similar Posts