< Back
Kuwait

Kuwait
കുവൈത്തിൽ 544 മരുന്നുകൾക്ക് വില കുറച്ച് ആരോഗ്യ മന്ത്രാലയം; കുറവ് 78.5 ശതമാനം വരെ
|12 Aug 2025 6:13 PM IST
144 മരുന്നുകൾക്ക് ഗൾഫിലെ തന്നെ ഏറ്റവും താഴ്ന്ന വില
കുവൈത്ത് സിറ്റി: കുവൈത്തിൽ 544 മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും വിലയിൽ ഗണ്യമായ കുറവു വരുത്തിയതായി ആരോഗ്യമന്ത്രി അഹമ്മദ് അൽഅവാദി പ്രഖ്യാപിച്ചു. 78.5 ശതമാനം വരെയാണ് വില കുറച്ചിരിക്കുന്നത്.
പുതുക്കിയ വിലകൾ നിലവിൽ വന്നതോടെ 144 മരുന്നുകൾക്കും ഉൽപ്പന്നങ്ങൾക്കും ഗൾഫിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് രാജ്യത്തുണ്ടാവുക. ആരോഗ്യ മേഖലയിൽ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം.
കാൻസർ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, പ്രമേഹം, രക്താതിമർദ്ദം, കൊളസ്‌ട്രോൾ, ആസ്ത്മ, ആർത്രൈറ്റിസ്, വിവിധ ചർമ്മ, വൻകുടൽ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെ വിവിധ ചികിത്സാരീതികളാണ് വിലക്കുറവിൽ ഉൾപ്പെടുന്നത്.