< Back
Kuwait
Ministry of Interior takes action against expatriate students for reckless driving in Kuwait
Kuwait

കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിച്ച പ്രവാസി വിദ്യാർഥികൾക്കെതിരെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം

Web Desk
|
30 Dec 2025 5:33 PM IST

സ്കൂൾ ടേം അവസാന ആഘോഷത്തിനിടെ അബ്ബാസിയ്യയിലായിരുന്നു പ്രകടനം

കുവൈത്ത് സിറ്റി: അബ്ബാസിയയിൽ സ്കൂൾ ‍ടേം അവസാന ആഘോഷങ്ങളുടെ ഭാ​ഗമായി അശ്രദ്ധമായി വാഹനമോടിച്ച വിദ്യാർഥികൾക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വാടകയ്ക്ക് എടുത്ത വാഹനങ്ങളും ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാർഗങ്ങൾ വഴി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Similar Posts