< Back
Kuwait

Kuwait
വൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തവർക്ക് മുന്നറിയിപ്പുമായി ജല-വൈദ്യുതി മന്ത്രാലയം
|16 Sept 2022 6:41 PM IST
കുവൈത്തിൽ വൈദ്യുതി, കുടിവെള്ള ബിൽ കുടിശ്ശിക അടച്ചുതീർക്കാത്തവർക്കെതിരെ ശക്തമായ നടപടിയുമായി അധികൃതർ. നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും കുടിശ്ശിക തീർക്കാൻ ആളുകൾ മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ബിൽ കുടിശ്ശിക ബാക്കിയുള്ള ഉപഭോക്താക്കൾക്ക് മന്ത്രാലയം സന്ദേശങ്ങൾ അയച്ചു തുടങ്ങിയതായും കുടിശ്ശിക തീർക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കുമെന്നും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.
കുടിശ്ശിക ഇനത്തിൽ ഉപഭോക്താക്കളിൽനിന്ന് നൂറുകണക്കിന് മില്യൻ ദീനാറാണ് മന്ത്രാലയത്തിന് പിരിഞ്ഞു കിട്ടാനുള്ളത്. അതിനിടെ കുടിശ്ശിക ഒന്നിച്ചടക്കുന്നത് പ്രയാസമുള്ള വരിക്കാർക്ക് ഗ്രേസ് പിരീഡ് അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.