< Back
Kuwait

Kuwait
മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത; ആഗോള റാങ്കിംഗിൽ കുവൈത്തിന് പത്താം സ്ഥാനം
|10 Nov 2022 10:44 PM IST
സെക്കൻഡിൽ ശരാശരി 95.04 മെഗാബൈറ്റ് ആണ് കുവൈത്തിന്‍റെ വേഗത
കുവൈത്ത് സിറ്റി: മൊബൈൽ ഇന്റര്‍നെറ്റ് വേഗത കൂടിയ ലോകരാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിന് പത്താം സ്ഥാനം . അമേരിക്കന്‍ സ്ഥാപനമായ ഊക് ലായുടെ സ്പീഡ്‌ടെസ്റ്റ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് രണ്ട് സ്ഥാനം ഇടിഞ്ഞു കുവൈത്ത് പത്താം സ്ഥാനത്തെക്ക് താഴ്ന്നത്. സെക്കൻഡിൽ ശരാശരി 95.04 മെഗാബൈറ്റ് ആണ് കുവൈത്തിന്‍റെ വേഗത. ഗള്‍ഫ് രാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് കുവൈത്തിനുള്ളത്. ഒന്നാം സ്ഥാനം ഖത്തറിനാണ്.
ഫിക്സഡ് ബ്രോഡ്‌ബാൻഡ് ഉപയോഗിക്കുന്ന ഇന്റർനെറ്റ് വേഗതയില്‍ ലോക രാജ്യങ്ങളില്‍ കുവൈത്ത് 20-ാം സ്ഥാനത്താണ്, സെക്കൻഡിൽ 112.5 മെഗാബൈറ്റ് ആണ് വേഗത. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സ്പീഡ്ടെസ്റ്റ് ഉപയോഗിച്ച് ആളുകൾ നടത്തിയ നൂറുകണക്കിന് ദശലക്ഷക്കണക്കിന് ടെസ്റ്റുകളിൽ നിന്നാണ് ഗ്ലോബൽ ഇൻഡക്സിന്റെ ഡാറ്റ റിപ്പോര്‍ട്ട് ഓക്‌ല ഉണ്ടാക്കുന്നത്.