< Back
Kuwait

Kuwait
ഹജ്ജ് തീര്‍ത്ഥാടനത്തിന് അമിതനിരക്ക് ഈടാക്കുന്നത് തടയാന്‍ നിരീക്ഷണ സമിതി
|25 May 2022 4:17 PM IST
ഹജ്ജ് തീര്‍ത്ഥാടനത്തിന് അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ കുവൈത്തില്‍ നിരീക്ഷണ സമിതിയെ നിയോഗിച്ചു.
കുവൈത്ത് ഔക്കാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് അസദ് ഇമാദി ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് കമ്മിറ്റി. ഹജ്ജ് സംഘങ്ങള്‍ ഈടാക്കുന്ന നിരക്ക്, നല്‍കുന്ന സേവനങ്ങള്‍ എന്നിവ നിരീക്ഷിക്കാനും ക്രമക്കേടുകള്‍ തടയാനും ലക്ഷ്യമിട്ടാണ് പുതിയ നടപടി.