< Back
Kuwait

Kuwait
കുവൈത്തിൽ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ അവതരിപ്പിച്ചു
|4 May 2023 11:22 PM IST
കുവൈത്ത് സർക്കാർ സേവനങ്ങളുടെ ഏകീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷനായ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. പൗരന്മാർക്ക് ഡ്രൈവിങ് ലൈസൻസും അപേക്ഷാ ഫോമും നൽകൽ, പാസ്പോർട്ട് പുതുക്കൽ സേവനം, വീട്ടുജോലിക്കാർക്കായുള്ള ഇലക്ട്രോണിക് എൻട്രി വിസ തുടങ്ങിയ സേവനങ്ങളാണ് സഹൽ ആപ്പിൽ അവതരിപ്പിച്ചത്.
സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി കൂടുതൽ സേവനങ്ങൾ സഹൽ ആപ്പിൽ ഉൾപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021 സെപ്റ്റംബറിലാണ് സഹൽ ആപ്പ് ആദ്യമായി പുറത്തിറക്കിയത്. പത്ത് ലക്ഷത്തിലേറെ പേർ നിലവിൽ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.