< Back
Kuwait

Kuwait
കുവൈത്തിൽ പെൻഷനുവേണ്ടി രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷത്തിലേറെ ഉദ്യോഗസ്ഥർ
|2 Dec 2022 10:15 AM IST
സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഒന്നര ലക്ഷത്തിലേറെ ഉദ്യോഗസ്ഥർ പബ്ലിക് ഇൻസ്റ്റിറ്റിയൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി അബ്ദുൾ വഹാബ് അൽ റഷീദ് വ്യക്തമാക്കി.

ജനൻ ബുഷെഹ്രിയുടെ ചോദ്യത്തിന് പാർലമെന്റിൽ മറുപടി പറയുകയായിരുന്നു ധനകാര്യ മന്ത്രി. പെൻഷൻ ബാധ്യത സർക്കാരിനെ സംബന്ധിച്ചടത്തോളം കനത്ത വെല്ലുവിളിയാണ്. പെൻഷൻ വിതരണത്തിന് ഭീമമായ തുകയാണ് ഓരോ മാസവും വകയിരുത്തുന്നത്. നിലവിൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ച 37,310 പേർക്ക് ആയിരം ദിനാറിൽ താഴെയും 56,553 പേർക്ക് 1,500 ദിനാറിൽ താഴെയും 39,500 പേർക്ക് 1,500 മുതൽ 2,000 ദിനാർവരെയും പെൻഷൻ തുക അനുവദിക്കുന്നതായി മന്ത്രി പറഞ്ഞു.