< Back
Kuwait
Kuwait Ministry of Health
Kuwait

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നത് 66,000 ത്തിലേറെ ജീവനക്കാർ

Web Desk
|
8 July 2023 2:23 AM IST

ഇന്ത്യക്കാരും മലയാളികളുമാണ് മുന്നിൽ

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ 66,000 ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നതായി ആരോഗ്യ അധികൃതര്‍. ആരോഗ്യ മന്ത്രാലയം അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ജീവനക്കാരുടെ എണ്ണം വ്യക്തമാക്കിയത്.

10,326 ഡോക്ടർമാരും, 2,549 ദന്തഡോക്ടർമാരും, 2,160 ഫാർമസിസ്റ്റുകകളും,22,586 നേഴ്സുമാരും, 12,415 മെഡിക്കൽ ടെക്നീഷ്യന്മാരും, 12,020 അഡ്മിനിസ്ട്രേറ്റർമാരുമാണ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നത്. ജീവനക്കാരില്‍ ഭൂരിപക്ഷവും വിദേശികളാണ്. ഇതിൽ ഇന്ത്യക്കാരും മലയാളികളുമാണ് മുന്നിൽ.

Similar Posts