< Back
Kuwait

Kuwait
തെരച്ചിൽ വിഫലം: കുവൈത്തിൽ നിന്നും കാണാതായ മുബാറക് അൽ റാഷിദി മരണപ്പെട്ടു
|27 May 2023 10:39 PM IST
കഴിഞ്ഞ മാർച്ചിൽ കാണാതായ റാഷിദിയുടെ മൃതദേഹം പടിഞ്ഞാറൻ സാൽമി പ്രദേശത്ത് കണ്ടെയ്‌നറിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും കാണാതായ മുബാറക് അൽ റാഷിദി മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ കാണാതായ റാഷിദിയുടെ മൃതദേഹം പടിഞ്ഞാറൻ സാൽമി പ്രദേശത്ത് കണ്ടെയ്‌നറിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ മാസം സുരക്ഷാ സേനയുടെയും സന്നദ്ധപ്രവർത്തകരുടേയും സഹായത്തോടെ രാജ്യം കണ്ട ഏറ്റവും വലിയ തിരച്ചിൽ കബ്ദിൽ നടത്തിയെങ്കിലും നിർണ്ണായകമായ യാതൊരു വിവരങ്ങളും കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് മുബാറക് അൽ റഷീദിയുടെ മൃതദേഹം കണ്ടെത്തിയത്.കേസിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ അധികാരികൾക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു. റഷീദിയുടെ കുടുംബത്തിന് ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.