< Back
Kuwait

Kuwait
നാഫോ ഗ്ലോബൽ കുവൈത്ത് ബിസിനസ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു
|3 Nov 2022 5:41 PM IST
നാഫോ ഗ്ലോബൽ കുവൈത്ത് ബിസിനസ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് മാനേജിങ് ഡയരക്ടർ അദീബ് അഹമ്മദ്, നാഫോ ഗ്ലോബൽ കുവൈറ്റിന്റെ ബിസിനസ് ലീഡർ അവാർഡിന് അർഹനായി.
എൻ.കെ രാമചന്ദ്രൻ നാഫോ ഗ്ലോബൽ എഡ്യൂക്കേഷൻ ലീഡർ പുരസ്‌കാരത്തിനും മികച്ച സംരംഭകനുള്ള ഒന്റെർപ്രണർഷിപ് അവാർഡ് മോഹൻദാസ് കിഴക്കേക്കും നാഫോ ഗ്ലോബൽ കോർപ്പറേറ്റ് ഐകോൺ പുരസ്‌കാരം ജസീറ എയർവേസ് സി.ഇ.ഒ രോഹിത് രാമചന്ദ്രനും അർഹരായി. ഹവാല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന നാഫോ വാർഷിക ആഘോഷ ചടങ്ങിൽ പുരസ്‌കാരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.