< Back
Kuwait

Kuwait
സിക്ക് ലീവ് വേണോ; അധിക അവധിക്ക് പുതിയ മാർഗനിർദേശങ്ങളുമായി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ
|27 Oct 2025 8:08 PM IST
ലഭ്യമായ പ്രതിമാസ നാല് അവധികളിൽ മെഡിക്കൽ അവധികൾ കണക്കാക്കില്ല
കുവൈത്ത് സിറ്റി: കുവൈത്തില്‍ സിക്ക് ലീവിന് പുതിയ മാനദണ്ഡങ്ങളുമായി സിവിൽ സർവീസ് കമ്മീഷൻ. സർക്കാർ ജീവനക്കാരുടെ അസുഖാവധി അനുവദിക്കുന്നതിനാണ് പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയത്.
മെഡിക്കൽ അവധിക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ സിവിൽ സർവീസ് കമ്മീഷന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനോ ഓൺലൈൻ പോർട്ടലോ ഉപയോഗിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. അപേക്ഷയോടൊപ്പം ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ രേഖകളും സമർപ്പിക്കണമെന്ന് മന്ത്രാലയങ്ങൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി.
സിവിൽ സർവീസ് കൗൺസിൽ അംഗീകരിച്ച ചട്ടങ്ങൾക്കനുസരിച്ചായിരിക്കും മെഡിക്കൽ അവധികൾ അനുവദിക്കുക. ജീവനക്കാർക്ക് ലഭ്യമായ പ്രതിമാസ നാല് അവധി ദിവസങ്ങളിൽ ഈ മെഡിക്കൽ അവധികൾ കണക്കാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.