< Back
Kuwait

Kuwait
കേരള എക്സ്പാറ്റസ് ഫുട്ബോൾ അസോസിയേഷന് പുതിയ ഭരണ സമിതി
|24 Jun 2023 9:09 AM IST
കേരള എക്സ്പാറ്റസ് ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് 2023-24 സീസണിലേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന കെഫാക് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പ്രസിഡന്റായി മൻസൂർ കുന്നത്തേരിയേയും , ജനറൽ സെക്രട്ടറിയായി ജോസ് കാർമെന്റിനേയും, ട്രഷററായി മൻസൂർ അലിയേയും തിരഞ്ഞെടുത്തത്.
നാല് പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഫാക് ഫൗണ്ടർ മെമ്പർ പ്രദീപ്കുമാർ ടി. കെ.വിക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി.
പുതിയ സീസണിലെ കെഫാക് സോക്കർ, മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങൾ ഓഗസ്റ്റ് മാസത്തോടെ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.