< Back
Kuwait
New Order at Old Souq: Kuwait Bans Smoking, Pets, and Bikes at Mubarakiya
Kuwait

ഇവിടെ വേണ്ട!; പുകവലി, വളർത്തുമൃഗങ്ങൾ, ബൈക്കുകൾ എന്നിവക്ക് മുബാറകിയ മാർക്കറ്റിൽ വിലക്ക്

Web Desk
|
29 Oct 2025 12:58 PM IST

കുവൈത്ത് മുനിസിപ്പാലിറ്റി മാർക്കറ്റിലുടനീളം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ മുബാറകിയ മാർക്കറ്റിൽ പുതിയ ഉത്തരവുമായി കുവൈത്ത് മുനിസിപ്പാലിറ്റി. പുകവലി, വളർത്തുമൃ​ഗങ്ങൾ, ബൈക്കുകൾ എന്നിവക്ക് വിലക്കേർപ്പെടുത്തിയാണ് ഉത്തരവ്.

തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനും സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനുമാണ് തീരുമാനം.മുനിസിപ്പാലിറ്റി മാർക്കറ്റിലുടനീളം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

തറയിൽ ഇരിക്കുക, നിയുക്ത സ്ഥലങ്ങളിൽ നിന്ന് ഇരിപ്പിടങ്ങൾ മാറ്റുക തുടങ്ങിയവക്കും വിലക്കുണ്ട്. വിൽപനക്കാർക്കും സന്ദർശകർക്കും സുഖകരമായ അന്തരീക്ഷം സ‍ൃഷ്ടിക്കുന്നതിനാണ് നടപടി.

Similar Posts