< Back
Kuwait

Kuwait
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്‌ലറ്റ് മാലിയയിൽ പ്രവർത്തനം ആരംഭിച്ചു
|23 March 2023 12:00 PM IST
കുവൈത്തിലെ 32ാമത് ഔട്ട്‌ലറ്റാണ് തുറന്നത്
പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്‌ലറ്റ് കുവൈത്ത് സിറ്റിയിലെ മാലിയയിൽ പ്രവർത്തനം ആരംഭിച്ചു. കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 32ാമത് ഔട്ട്‌ലറ്റാണിത്.
14000 ചതുരശ്ര അടിയിൽ വിശാലമായ പുതിയ ശാഖ ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ് ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് മാനേജിങ് ഡയരക്ടർ ഡോ. അൻവർ അമീൻ, റീജണൽ ഡയരക്ടർ അയൂബ് കച്ചേരി, മുഹമ്മദ് സുനീർ, തഹ്സീർ അലി, റാഹിൽ ബാസിം, നയതന്ത്ര പ്രതിനിധികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.
ഉപഭോക്താക്കൾക്ക് ന്യായവിലയിൽ മികച്ച നിലവാരമുള്ള ഉൽപന്നങ്ങളും, സേവനവും നൽകാൻ ഗ്രാൻഡ് മാനേജ്‌മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. അൻവർ അമീൻ പറഞ്ഞു. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സ്റ്റോറിൽ ലഭ്യമാണ്.