< Back
Kuwait
കുവൈത്തിൽ ചാരിറ്റി സംഘടനകൾക്ക് പുതിയ നിയന്ത്രണങ്ങൾ
Kuwait

കുവൈത്തിൽ ചാരിറ്റി സംഘടനകൾക്ക് പുതിയ നിയന്ത്രണങ്ങൾ

Web Desk
|
30 Jun 2025 5:33 PM IST

ലൈസൻസുള്ള സൊസൈറ്റികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ സംഭാവന ലിങ്കുകൾ പ്രസിദ്ധീകരിക്കണം

കുവൈത്ത് സിറ്റി: കുവൈത്തിലെ ചാരിറ്റി മേഖലയിലെ സുതാര്യത ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സാമൂഹികകാര്യ മന്ത്രാലയം. രാജ്യത്തെ ലൈസൻസുള്ള ചാരിറ്റബിൾ സൊസൈറ്റികളുടെ സംഭാവന ശേഖരണവും പ്രവർത്തന നടത്തിപ്പും നിയന്ത്രിക്കുന്ന നടപടികൾ പുതുക്കിയ ചട്ടക്കൂടിൽ ഉൾപ്പെടുന്നു. ധനസമാഹരണ പ്രവർത്തനങ്ങൾ പൂർണ്ണമായും അംഗീകൃത ചട്ടങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന വ്യവസ്ഥയിൽ, ചാരിറ്റബിൾ സൊസൈറ്റികൾക്ക് സംഭാവനകൾ ശേഖരിക്കുന്നതിനുള്ള ലൈസൻസ് പുനരാരംഭിക്കുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു. മന്ത്രാലയം ഔപചാരികമായി ലൈസൻസ് ചെയ്തിട്ടുള്ള ചാരിറ്റബിൾ പ്രോജക്ടുകളിലേക്കാണ് സംഭാവനകൾ സ്വീകരിക്കേണ്ടത്. ലൈസൻസുള്ള സൊസൈറ്റികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ സംഭാവന ലിങ്കുകൾ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വ്യക്തിഗത കേസുകൾക്കായി ഏതെങ്കിലും പ്രത്യേക സംഭാവന ലിങ്ക് സൃഷ്ടിക്കുന്നതിന് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. കൂടാതെ, ഫണ്ട്‌റൈസിം​ഗിനായി ചാരിറ്റബിൾ സംഘടനകൾ മാർക്കറ്റിംഗ് സ്ഥാപനങ്ങൾ, പബ്ലിസിറ്റി ഏജൻസികൾ അല്ലെങ്കിൽ വ്യക്തിഗത മാർക്കറ്റർമാരുമായി കരാറിൽ ഏർപ്പെടുന്നത് മന്ത്രാലയം വിലക്കിയിട്ടുണ്ട്. അതുപോലെ, സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർ അല്ലെങ്കിൽ പ്രാസം​ഗികർ എന്നിവരുമായുള്ള പങ്കാളിത്തത്തിനും മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

Similar Posts