< Back
Kuwait
New Rule in Kuwait: No Smoking Inside Wedding Halls
Kuwait

കുവൈത്തിൽ പുതിയ നിയമം; വിവാഹ വേദികളിൽ പുകവലി പാടില്ല

Web Desk
|
5 Nov 2025 7:55 PM IST

2015ൽ ഭേദഗതി ചെയ്ത പരിസ്ഥിതി സംരക്ഷണ നിയമത്തോട് സംയോജിച്ചാണ് നിയമം

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവാഹ വേദികളിൽ പുകവലി വിലക്കി സാമൂഹികകാര്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള വിവാഹ ഹാളുകളിൽ എല്ലാതരം പുകവലികളും നിരോധിച്ചുള്ള സർക്കുലറാണ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ അജ്മി പുറപ്പെടുവിച്ചത്.

2015ൽ ഭേദഗതി ചെയ്ത പരിസ്ഥിതി സംരക്ഷണ നിയമത്തോട് സംയോജിച്ചാണ് പുതിയ നിയമം. നിയമപ്രകാരം എല്ലാ രൂപത്തിലുള്ള പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും വിലക്കിയിട്ടുണ്ടെന്നും നിയമലംഘനങ്ങൾക്ക് കർശന നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Similar Posts