< Back
Kuwait
You can also apply for water supply through SAHEL app...
Kuwait

സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ചു

ഹാസിഫ് നീലഗിരി
|
6 Sept 2023 1:32 AM IST

വർക്ക് പെർമിറ്റ് റദ്ദാക്കൽ, റസിഡന്‍സ് ഭേദഗതി തുടങ്ങിയ സേവനങ്ങളാണ് പുതുതായി ചേര്‍ത്തത്

സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍.

വർക്ക് പെർമിറ്റ് റദ്ദാക്കൽ, റസിഡന്‍സ് ഭേദഗതി തുടങ്ങിയ സേവനങ്ങളാണ് ആപ്പില്‍ പുതുതായി ചേര്‍ത്തത്. ഇതോടെ രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും വ്യാപാര കമ്പനികള്‍ക്കും ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വർക്ക് പെർമിറ്റ് സേവന ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കും.

ആപ്പ് വഴി ലഭിക്കുന്ന അപേക്ഷകള്‍ അവലോകനം ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുടര്‍ന്ന് അപേക്ഷയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മുന്നൂറോളം ഇലക്ട്രോണിക് സേവനങ്ങളാണ് സഹേല്‍ ആപ്പ് വഴി ലഭ്യമായിട്ടുള്ളത്.

സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹേൽ ആപ്പ് ഒരുക്കിയിട്ടുള്ളത്. പത്ത് ലക്ഷത്തിലേറെ വരിക്കാരാണ് നിലവില്‍ സഹേല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Similar Posts