< Back
Kuwait

Kuwait
പാരീസ് ഒളിമ്പിക്സ്: കുവൈത്തിനെ പ്രതിനിധീകരിക്കാൻ ഒമ്പത് അത്‌ലറ്റുകൾ
|24 July 2024 3:56 PM IST
ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്‌സ് നടക്കുന്നത്
കുവൈത്ത് സിറ്റി: പാരീസ് ഒളിമ്പിക്സിൽ കുവൈത്തിനെ പ്രതിനിധീകരിക്കുക ഒമ്പത് അത്‌ലറ്റുകൾ. യഅ്ക്കൂബ് അൽ യൗഹ, അമൽ അൽസുആദ് അൽ ഫഖആൻ (റോവിംഗ്), മുഹമ്മദ് അസ്സുബൈദ്, ലാറ ദഷ്തി(നീന്തൽ), ആമിന ഷാ (സെയ്‌ലിംഗ്), മുഹമ്മദ് അൽ ദൈഹാനി, ഖാലിദ് അൽ മുദാഫ് (ഷൂട്ടിംഗ്), യൂസഫ് അൽ ഷംലാൻ (ഫെൻസിംഗ്) എന്നിവരാണ് കുവൈത്തിനായി ഇറങ്ങുന്നത്.
ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്‌സ് നടക്കുന്നത്. 206 നാഷണൽ ഒളിമ്പിക് കമ്മീഷനുകൾക്കായി 10,500 കായിക താരങ്ങൾ മത്സരിക്കും.