< Back
Kuwait

Kuwait
കുവൈത്തില്‍ ചെറിയ പെരുന്നാളിന് തുടര്‍ച്ചയായി ഒമ്പത് ദിവസം അവധി
|15 April 2022 5:19 PM IST
വാരാന്ത്യ അവധികളടക്കം കുവൈത്തില്‍ ചെറിയ പെരുന്നാളിന് തുടര്‍ച്ചയായ ഒമ്പത് ദിവസത്തെ അവധി ലഭിക്കും. ഇത് സംബന്ധിച്ച നിര്‍ദേശത്തിനു സിവില്‍ സര്‍വീസ് കമ്മീഷന്‍ അംഗീകാരം നല്‍കി. മെയ് ഒന്ന് മുതല്‍ അഞ്ച് വരെയാണ് പെരുന്നാള്‍ അവധിയിനത്തില്‍ ലഭിക്കുക.
ചെറിയ പെരുന്നാളിന്റെ നിശ്ചിത അവധിക്കു മുമ്പും ശേഷവും വരുന്ന വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കൂട്ടിയാണ് തുടര്‍ച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കുന്നത്. അവധി കഴിഞ്ഞ്, സര്‍ക്കാര്‍ സര്‍വീസുകളും മറ്റും മെയ് 8 മുതലാണ് പ്രവര്‍ത്തനമാരംഭിക്കുക.