< Back
Kuwait

Kuwait
കുട്ടിത്താരങ്ങൾ ആഘോഷമാക്കി കലയുടെ 'നിറം 2022'
|22 Nov 2022 10:37 PM IST
നാല് ഗ്രൂപ്പുകളിലായി 2800ലധികം കുട്ടികളാണ് പങ്കെടുത്തത്
അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ കല ആർട്ടിന്‍റെ നേതൃത്വത്തില്‍ നടന്ന 'നിറം 2022'ൽ കുട്ടികളുടെ പങ്കാളിത്തവും കലയുടെ ആഘോഷവും കൊണ്ട് ശ്രദ്ധേയമായി. ഡ്രോയിങ്ങിലും പെയിന്റിങ്ങിലുമായി എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ നാല് ഗ്രൂപ്പുകളിലായി 2800ലധികം കുട്ടികളാണ് പങ്കെടുത്തത്.
നാഗരാജൻ ഉദ്‌ഘാടനം ചെയ്തു. ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഗീതിക അഹൂജ, മുരളി എന്നിവർ സംസാരിച്ചു. മത്സര ഫലം ഡിസംബർ ഒന്നിന് പ്രഖ്യാപിക്കും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങൾ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.