< Back
Kuwait
കുവൈത്തില്‍ നാളെ മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം
Kuwait

കുവൈത്തില്‍ നാളെ മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം

Web Desk
|
23 Oct 2021 10:03 PM IST

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഇളവുകളുടെ അഞ്ചാം ഘട്ടത്തിലാണ് കുവൈത്ത് മാസ്‌ക് ഉപയോഗം ഭാഗികമായി ഒഴിവാക്കിയത്.

കുവൈത്തില്‍ നാളെ മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം. തുറസ്സായ സ്ഥലങ്ങളില്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതിനു ഇളവുള്ളത്. മാളുകള്‍ ഉള്‍പ്പെടെ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന തുടരും.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളുടെ അഞ്ചാം ഘട്ടത്തിലാണ് കുവൈത്ത് മാസ്‌ക് ഉപയോഗം ഭാഗികമായി ഒഴിവാക്കിയത്. ഇതോടെ തുറസ്സായ സ്ഥലങ്ങളില്‍ നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല. മാസ്‌ക് ധരിക്കാന്‍ സാധികാത്ത റെസ്റ്റോറന്റ് കഫെ പോലുള്ള സഥലങ്ങളിലും മാസ്‌ക് ഉപയോഗത്തിന് ഇളവുണ്ട് എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

രാജ്യം സാധാരണ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ പ്രത്യക്ഷ അടയാളമായാണ് മാസ്‌ക് ഒഴിവാക്കല്‍ തീരുമാനം വിലയിരുത്തപ്പെടുന്നത്. നാളെ മുതല്‍ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചു വിവാഹ സല്‍ക്കാരങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും മറ്റു പൊതു പരിപാടികള്‍ക്കും അനുമതിയുണ്ടാകും. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ വാക്‌സിന്‍ എടുത്തവരാകണമെന്നും മാസ്‌ക് ധരിക്കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്. രാജ്യത്തേക്കുള്ള പ്രവേശന വിസ പുനരാരംഭിക്കാനുള്ള തീരുമാനവും നാളെ മുതലാണ് പ്രാബല്യത്തിലാകുന്നത്.

Related Tags :
Similar Posts