< Back
Kuwait

Kuwait
എൻ.എസ്.എസ് കുവൈത്ത് മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു
|23 Feb 2023 1:28 PM IST
എൻ.എസ്.എസ് കുവൈത്തിന്റെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു. മുൻ കേരള ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. ലഹരിയെന്ന വിപത്ത് അയൽപക്കത്ത് മാത്രമല്ല എപ്പോൾ വേണമെങ്കിലും സ്വന്തം കുടുംബത്തിലുമുണ്ടാകാം എന്ന ധാരണ എല്ലാവർക്കും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതാപചന്ദ്രൻ, കാർത്തിക് നാരായണൻ, മധു വെട്ടിയാർ, അശോക് പിള്ള എന്നിവർ സംസാരിച്ചു. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോർ സുബാഹിർ തയ്യിലിന് നൽകി നിർവ്വഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം ഋഷിരാജ്‌സിങ് വിതരണം ചെയ്തു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകർ അവതരിപ്പിച്ച ഗാനമേള ചടങ്ങിന് മിഴിവേകി.